മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക സുരക്ഷിതത്വം, സ്വഭാവ രൂപീകരണം, നൈപുണ്യ വികസനം, പകല്‍ പരിപാലനം, സ്വയംപര്യാപ്തരാക്കുക, തൊഴില്‍ പരിശീലനം എന്നിവ സാദ്ധ്യമാക്കുന്നതിനുള്ള കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ ഉദ്യമമാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ മെന്‍റലി ചലഞ്ച്ഡ്. 18 വയസ്സില്‍ താഴെയുള്ള ഭിന്നസേഷിയുള്ളവര്‍ക്ക് സവിശേഷ വിദ്യാഭ്യാസം നല്‍കുക, 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, കുടുംബത്തില്‍ നിന്നും മതിയായ സംരക്ഷണം ലഭിക്കാത്തവരും ഏതെങ്കിലും തരത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവരുമായ ഭിന്നശേഷിയുള്ളവര്‍ക്ക് പകല്‍പരിപാലനം നല്‍കുക എന്നിവ ഈ സ്ഥാപനം ലക്ഷ്യമിടുന്നു.
ലക്ഷ്യങ്ങള്‍
- 2 വയസ്സിനും 6 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റിന്‍റെ സേവനം ലഭ്യമാക്കുക.
- 5 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ സവിശേഷ വിദ്യാഭ്യാസം ലഭ്യമാക്കുക.
- ഭിന്നശേഷിയുള്ളവരുടെ ക്ഷേമം ലക്ഷ്യമാക്കി ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയ്ക്ക് നേതൃത്വം നല്‍കുക.
- സ്പീച്ച് തെറാപ്പി, ഒക്യുപേഷന്‍ തെറാപ്പി, ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി, മ്യൂസിക്കല്‍ തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍ നല്‍കുക.
- ഭിന്നശേഷിയുള്ളവരുടെ സ്വഭാവ രൂപീകരണം സാദ്ധ്യമാക്കി സ്വയംപര്യാപ്തരാക്കുക.
- 18 വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വൊക്കേഷണല്‍ പരിശീലനം നല്‍കുക.
- ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന ശാരീരിക-മാനസിക വെല്ലുവിളികള്‍ ക്ഷേമത്തിനും വികസനത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക.
- മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റ്, കേസ് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ നല്‍കുക.
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ഹാന്‍ഡിക്യാപ്പ്ഡ് എന്ന സ്ഥാപനത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പരിശീലന പരിപാടികള്‍ ക്രമമായി ഏര്‍പ്പെടുത്തുക.
- പഠിതാക്കളുടെ നിലവിലെ സ്ഥിതി മനസിലാക്കി സവിശേഷ വിദ്യാഭ്യാസത്തിലൂടെ വ്യക്തിഗത പരിശീലനം സാദ്ധ്യമാക്കുക.
- ഭിന്നശേഷിയുള്ളവരുടെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ത്രിതല പഞ്ചായത്ത് സേവനങ്ങളും ഉപയുക്തമാക്കി സ്പീച്ച് തെറാപ്പി, ഒക്യുപേഷന്‍ തെറാപ്പി, ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി, മ്യൂസിക്കല്‍ തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍ നല്‍കുക.
- മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനായി കുടുംബശ്രീ യൂണിറ്റുകള്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ ക്രമമായ യോഗങ്ങള്‍ വിളിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക. അതിനനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക.
- ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ സെന്‍ററുകള്‍, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ മുതലായവ സംഘടിപ്പിക്കുക.
- മാനസിക ഉല്ലാസത്തിനും കൃഷിയോട് ആഭിമുഖ്യം ഉണ്ടാകുന്നതിനും പൂന്തോട്ട നിര്‍മ്മാണം, പച്ചക്കറി കൃഷി തുടങ്ങിയ പ്രവര്‍ത്തികള്‍ നടപ്പിലാക്കുക.
- വൊക്കേഷണല്‍ പരിശീലനം ലഭിച്ച ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും പ്രചാരണവും സംഘടിപ്പിക്കുക.
- യോഗ, മ്യൂസിക്കല്‍ തെറാപ്പി, എയ്റോബിക് ഡാന്‍സ് എന്നിവ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
- തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സഹായത്തോടെ കുട്ടികള്‍ക്ക് സൗജന്യമായി പോഷകാഹാരവും യാത്രാ സൗകര്യവും ലഭ്യമാക്കുക.






No comments:
Post a Comment